Hero Image

നിങ്ങൾക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടോ ; നോട്ട് അടിക്കുന്ന പ്രസ്സിൽ ജോലി നേടാൻ അവസരം

പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നോട്ട് അടിക്കുന്ന പ്രസ്സിൽ ജോലി നേടാൻ അവസരം. ഹൈദരാബാദിലുള്ള ഇന്ത്യ ഗവൺമെന്റിന്റെ നോട്ട് അച്ചടി പ്രവർത്തനങ്ങൾ നടത്തുന്ന സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ ആണ് ജോലി നേടാൻ അവസരം ഉള്ളത്.

ഏപ്രിൽ 15 വരെയാണ് ജോലിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. അപേക്ഷ സമർപ്പിക്കുന്നവർക്കായി മെയ്/ ജൂൺ മാസത്തിൽ നടത്തുന്ന എഴുത്തു പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കാണ് ജോലിക്കായി അപേക്ഷിക്കാൻ സാധിക്കുക.

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സിൽ സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 8 ഒഴിവുകൾ ആണ് സൂപ്പർവൈസർ തസ്തികയിലുള്ളത്. 12, 75, 1 എന്നിങ്ങനെയാണ് ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകൾ.

18 മുതൽ 30 വയസ്സുവരെ പ്രായ പരിധിയുള്ളവർക്കാണ് സൂപ്പർ വൈസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.18 മുതൽ 25വയസ്സ് വരെയുള്ളവർക്ക് ഫയർ മാൻ തസ്തികയിലേക്കും 18 മുതൽ 28 വരെയുള്ളവർക്ക് ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

യു ആർ, ഇഡബ്ലിയുബിഎസ്, ഒ ബി സി വിഭാഗത്തിലുള്ളവർക്ക് 600 രൂപയും എസ് സി, എസ് ടി, പിഡബ്ലിയു ബി ഡി വിഭാഗത്തിലുള്ളവർക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ആയി www.spphyderabad.spmcil.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

READ ON APP